Curry Leaves benefits: കറിവേപ്പിലയെന്ന് വെച്ച് എടുത്ത് കളയേണ്ട... ഒരുപാടുണ്ട് ​ഗുണങ്ങൾ

Fri, 07 Oct 2022-9:51 am,

കറിവേപ്പിലയിൽ വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് തുടങ്ങിയവ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. ദഹനം സുഗമമാക്കുന്നു. വെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

 

കറിവേപ്പിലയുടെ ആന്റി മ്യൂട്ടജെനിക് കഴിവ് നമ്മുടെ ശരീരത്തെ പലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നു. കറിവേപ്പിലയിലെ ഫ്ലേവനോയ്ഡുകൾ ആന്റി ക്യാൻസർ ഏജന്റായി പ്രവർത്തിക്കുന്നു. ഇവ സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയുന്നു. വൻകുടലിലെ ക്യാൻസറിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും കറിവേപ്പിലയ്ക്ക് സാധിക്കും. സെർവിക്കൽ ക്യാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറിവേപ്പില സഹായകമാണ്.

 

ഓക്‌സിഡേറ്റീവ് കേടുപാടുകൾ ഒഴിവാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കറിവേപ്പില കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കും.

 

പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് കറിവേപ്പില. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. ഇവയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അവ ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കുകയും അതുവഴി പ്രമേഹ രോഗികളെ സഹായിക്കുന്നു. 

 

കറിവേപ്പില കഴിച്ചാൽ തലച്ചോറിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വർദ്ധിക്കും. ന്യൂറോണുകളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ അൽഷിമേഴ്സ് രോഗത്തിലും അവ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി.

 

കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ അത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തും. കറിവേപ്പിലയിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ കണ്ണുകൾക്ക് ഏറെ ഗുണം ചെയ്യും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link