Pathimugham Benefits: പതിമുഖം നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യം മുതൽ ചർമ്മ സൗന്ദര്യത്തിന് വരെ അത്യൂത്തമം
പതിമുഖത്തിന്റെ ഗുണം ലഭിക്കാൻ വെള്ളത്തിൽ കുറഞ്ഞത് 2 മുതൽ 3 മിനിറ്റ് എങ്കിലും പിങ്ക് നിറമാകുന്നത് വരെ തിളപ്പിക്കണം.
പതിമുഖത്തിൽ അടങ്ങിയിരിക്കുന്ന സാപ്പോണിൻ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളെ തടയുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖം. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ളവ തടയാൻ ഏറെ നല്ലതാണ്.
രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ ഏറെ നല്ലതാണ് പതിമുഖം. പ്രമേഹ രോഗികൾ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
ത്വക്ക് രോഗങ്ങൾ, രക്തത്തിലെ ദൂഷ്യം, മൂത്രാശയ കല്ലുകൾ, ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, വയറ് എരിച്ചിൽ തുടങ്ങിയ രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)