No Beggers in this place: യാചകരില്ലാത്ത നാടോ..!? വേ​ഗം വിട്ടോ.. വമ്പൻ സെറ്റപ്പാണ് ഈ സ്ഥലത്ത്

Sat, 20 Jan 2024-12:21 pm,

ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ അതിന്റെ പ്രകൃതി സൗന്ദര്യത്തിനും അതുല്യമായ സംസ്കാരത്തിനും ലോകമെമ്പാടും പ്രശസ്തമാണ്.  ഭൂട്ടാൻ ചൈനയുമായും ഇന്ത്യയുമായും അതിർത്തി പങ്കിടുന്നുണ്ട്. ഈ രാജ്യത്ത് യാചകരില്ലെന്നു മാത്രമല്ല രസകരവും അത്ഭുതകരവുമായ നിരവധി വസ്തുതകൾ ഉണ്ട്. 

ലോകത്തിലെ ഏക കാർബൺ നെഗറ്റീവ് രാജ്യമാണ് ഭൂട്ടാൻ. അതായത്, ഈ രാജ്യം എത്രത്തോളം കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുവോ അത്രയും കൂടുതൽ അത് ആഗിരണം ചെയ്യുന്നു. ലോകം മുഴുവൻ കാർബൺ ബഹിർഗമനം കുറയ്ക്കാൻ പഠിക്കണമെങ്കിൽ ഭൂട്ടാനിൽ നിന്ന് പഠിക്കണം. 

 

ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്, കവലകളിലോ റോഡുകളിലോ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കാണുന്ന ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകൾ നമുക്ക് മുന്നോട്ട് പോകാനും നിർത്താനുമുള്ള സിഗ്നലുകൾ നൽകും, പക്ഷേ ഭൂട്ടാനിൽ അങ്ങനെയല്ല. ഭൂട്ടാനിൽ ട്രാഫിക് ലൈറ്റുകളൊന്നുമില്ലെന്ന് നമുക്ക് പറയാം. ഇവിടെ ട്രാഫിക് പോലീസ് മാത്രമാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ചികിത്സ തികച്ചും സൗജന്യമാണ് എന്നതാണ്. ഭൂട്ടാനിൽ, ഏത് തരത്തിലുള്ള ചികിത്സയ്‌ക്കും ഉപയോഗിക്കുന്ന മരുന്നുകളും സർക്കാർ സൗജന്യമായി നൽകുന്നു. പരമ്പരാഗത വൈദ്യശാസ്ത്രവും ക്ലാസിക്കൽ മരുന്നുകളും ഇവിടെ സാധാരണമാണ്.  

1999 മുതൽ ഭൂട്ടാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിട്ടുണ്ട്. ഭൂമിയുടെ 60 ശതമാനവും വനമായിരിക്കണം എന്ന നിയമം ഈ രാജ്യത്ത് നിലവിലുണ്ട്. അതേസമയം, പ്ലാസ്റ്റിക്കിന് ബദലായി ചണ ബാഗുകൾ, വീട്ടിൽ നിർമ്മിച്ച ക്യാരി ബാഗുകൾ, കൈകൊണ്ട് നെയ്ത ക്യാരി ബാഗുകൾ എന്നിവയുടെ ഉപയോഗത്തിൽ ഇവിടത്തെ പൗരന്മാർ സമ്മർദം ചെലുത്തുന്നു.  

ഭൂട്ടാന്റെ  പ്രത്യേകത ഇവിടെ ഭവനരഹിതരെയോ യാചകനെയോ കാണില്ല എന്നതാണ്. ഈ രാജ്യത്ത് എല്ലാ ആളുകൾക്കും താമസിക്കാൻ വീടും കഴിക്കാൻ ഭക്ഷണവും സർക്കാർ ഉറപ്പുനൽകുന്നു. അതുകൊണ്ടാണ് തന്നെ ഈ നാട്ടിൽ ആരും പട്ടിണി കിടനക്കുന്നതായോ പട്ടിണി മരണം സംഭവിച്ചതോ ആയ വിവരം ലഭിക്കില്ല.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link