Health Benefits Of Carrot: ആരോഗ്യത്തിന് ഉത്തമം; കാരറ്റിന്റെ ഈ ഗുണങ്ങൾ അറിയാമോ?
ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് കാരറ്റ്. ഇവയിലുള്ള ല്യൂട്ടീൻ, ലൈക്കോപീൻ എന്നിവ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.
ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ആത്യന്തികമായി ഹൃദയാരോഗ്യത്തിനും കാരറ്റ് ഗുണം ചെയ്യും.
കാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ ചർമ്മത്തെ തിളക്കവുമുള്ളതാക്കാൻ സഹായിക്കുന്നു.
കാരറ്റ് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു.
നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതവിശപ്പ് കുറയ്ക്കുന്നതിന് കാരറ്റ് സഹായിക്കുന്നു.
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ കാരറ്റ് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)