Health Benefits Of Custard Apple: രുചിയിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും കേമനാ! സീതപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ?
വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള സീതപ്പഴം പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
സീതപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും സഹായകമാണ്.
സീതപ്പഴത്തിലുള്ള വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഊർജ്ജ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
അൾസറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാനും ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്താനും സീതപ്പഴത്തിന് കഴിയും.
ഫ്രീ റാഡിക്കൽ നാശ നഷ്ടങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് സീതപ്പഴം. ഇത് വഴി കാൻസർ, ഹൃദ്രോഗം മുതലായ രോഗസാധ്യത കുറയ്ക്കാനാകും.
നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിൻ ബി 6 സീതപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)