Soaked Cashew Benefits: ഒരുപിടി അണ്ടിപ്പരിപ്പ് കുതിർത്തത് രാവിലെ കഴിച്ചുനോക്കൂ... ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
കശുവണ്ടിപ്പരിപ്പ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ഇവ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. കുതിർത്ത കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയാം.
കുതിർത്ത കശുവണ്ടിപ്പരിപ്പ് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അവശ്യ ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇവയിൽ മഗ്നീഷ്യം, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
ഇവ അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവയിലെ പ്രോട്ടീൻ ഊർജം നൽകാനും സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. എന്നാൽ ഇവയിൽ കലോറി കൂടുതലുള്ളതിനാൽ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)