Dhanadhya Yoga: ശനി ശുക്ര സംഗമത്തിലൂടെ ധനാഢ്യയോഗം; ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങൾ

Tue, 07 Jan 2025-10:11 am,

Shani and shukra made dhanadhya yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സഞ്ചാരം മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് വിവിധ തരത്തിലുള്ള യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.  അതിന്റ സ്വാധീനം എല്ലായിടത്തും പ്രതിഫലിക്കും.  

കുംഭ രാശിയിൽ ശനിയുടെയും ശുക്രൻ്റെയും സംയോഗം നടന്നിരിക്കുകയാണ്.  അതിലൂടെ ധനാഢ്യയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ യോഗത്തിൻ്റെ രൂപീകരണം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries): ധനാഢ്യയോഗം ഇവർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി-ശുക്ര സംഗമം നടന്നിരിക്കുന്നത്.  ഈ രാശിയുടെ സമ്പത്തിൻ്റെയും ബിസിനസ്സിൻ്റെയും ഘടകമാണ് ശുക്രൻ. അതുകൊണ്ടുതന്നെ ഈ സമയത്ത് സാമ്പത്തിക നേട്ടം, അവിവാഹിതർക്ക് വിവാഹാലോചന, വിദേശത്ത് നിന്ന് ആനുകൂല്യങ്ങൾ, പുതിയ ജോലി എന്നിവ ലഭിക്കും.

തുലാം (Libra): ധനാഢ്യ യോഗത്തിലൂടെ ഇവർക്കും നേട്ടങ്ങള ലഭിക്കും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. കൂടാതെ ശുക്രൻ ലഗ്നത്തിൽ നിന്ന് അഞ്ചാം ഭാവത്തിൽ സ്ഥിതിചെയ്യുന്നു. ഈ സമയം ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, വ്യാപാരികൾ ബിസിനസ് വിപുലീകരിക്കും. കലാ രംഗത്തുള്ളവർക്ക് ഈ സമയം അനുകൂലമായിരിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിജയം ലഭിക്കും. 

മകരം (Capricorn): ഇവർക്കും ശനി-ശുക്ര സംയോഗത്താൽ രൂപപ്പെടുന്ന ധനാഢ്യയോഗം ഗുണം ചെയ്യും. ഈ രാശിയുടെ ധന ഗൃഹത്തിലാണ് ഈ യോജിപ്പ് ഉണ്ടാകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം, ആരോഗ്യം മികച്ചതായിരിക്കും, വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, ഈ കാലയളവ് തൊഴിൽ ചെയ്യുന്നവർക്ക് നല്ലതായിരിക്കും, സഹപ്രവർത്തകരുടെ പിന്തുണ, സാമ്പത്തിക സ്ഥിതി മെച്ചമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link