Shukra Gochar: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Mon, 26 Feb 2024-12:19 pm,

ജാതകത്തിൽ ശുക്രൻ ശുഭഭാവത്തിലാണെങ്കിൽ ആ വ്യക്തിയ്ക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല ഒപ്പം ഇവർ  ആഡംബര ജീവിതം നയിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ശുക്രൻ്റെ സ്ഥാനമാറ്റം എല്ലാ രാശികകരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുമുണ്ട്.

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് മാർച്ച് മാസത്തിൽ ശുക്രൻ രണ്ട് തവണ രാശി മാറും. മാർച്ച് ഏഴിന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം മാർച്ച് 31-ന് ശുക്രൻ മീന രാശിയിലേക്ക് മാറും. മാർച്ച് മാസത്തിൽ രണ്ടുതവണ ശുക്രൻ്റെ രാശിയിൽ വരുന്ന മാറ്റം എല്ലാ രാശികളിലും വലിയ സ്വാധീനമാണ് വരുത്താൻ പോകുന്നത്

ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും.  ഇവരുടെ സമ്പത്ത് വർധിക്കും, സുഖസൗകര്യങ്ങളും ആഡംബരവും വർധിക്കും. മാർച്ചിൽ സുവർണ്ണ നേട്ടങ്ങൾ കൈക്കലാക്കുന്നു ആ രാശിക്കാർ ആരൊക്കെ അറിയാം...

മേടം (Aries): ശുക്രൻ്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വരെയധികം ഗുണമുണ്ടാക്കും.  ഇവരുടെ വരുമാനം വർധിക്കും, കരിയറിൽ വലിയ അവസരം ലഭിക്കും,  സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർധിക്കാൻ സാധ്യത, പഴയ നിക്ഷേപത്തിലൂടെ നല്ല വരുമാനം ലഭിക്കും.  ഈ സമയം പുതിയ നിക്ഷേപങ്ങൽ നടത്താനും നല്ല സമയമാണ്. മൊത്തത്തിൽ മാർച്ച് മാസം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. 

തുലാം (Libra): തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്.  മാർച്ചിൽ നടക്കുന്ന ശുക്രൻ്റെ രണ്ട് സംക്രമങ്ങളും ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും എന്നത് പ്രതേകതയാണ്.  വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കാം, ഭൗതിക സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ അവസരം,  ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസിൽ ലാഭം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  

മകരം (Capricorn): ശുക്ര സംക്രമണം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാണ് യോഗം. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വർധിക്കും അത് നിങ്ങളുടെ ജോലിയിൽ വിജയം കൊണ്ടുവരും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link