Budh Asta: ബുധന്റെ അസ്തമയം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും പുരോഗതിയും!

Thu, 05 Oct 2023-7:59 am,

ജ്യോതിഷ പ്രകാരം ബുധൻ കന്നി രാശിയിൽ അസ്തമിക്കാൻ പോകുകയാണ്. ഏതൊരു ഗ്രഹത്തിന്റെയും അസ്തമയവും ഉദയവും 12 രാശികളുടെയും ജീവിതത്തിൽ ശുഭ-അശുഭ സ്വാധീനം ചെലുത്തുന്നു. ഒക്ടോബർ 8 ന് ബുധൻ കന്നിരാശിയിൽ അസ്തമിക്കും. ഏതെങ്കിലും ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോൾ ആ ഗ്രഹം അസ്തമിക്കുകയും അതിന്റെ പ്രഭാവം വളരെ വേഗത്തിൽ കാണിക്കുകയും ചെയ്യും. 

ജ്യോതിഷ പ്രകാരം ബുധന്റെ അസ്തമയം മൂലം വിപരീത രാജയോഗം സൃഷ്ടിക്കും. ഇത് എല്ലാ രാശികളേയും ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ഈ സമയത്ത് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും. ഇവർക്ക് സ്റ്റോക്ക് മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി മുതലായവയിൽ വർദ്ധനവ് ഉണ്ടാകും. 

 

മേടം (Aries):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് വിപരീത രാജയോഗം ഗുണം ചെയ്യും. ഈ സമയത്ത് ബുധൻ മേട രാശിയുടെ ആറാം ഭാവത്തിൽ അസ്തമിക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് പണം നേടാം.  ഈ സമയത്ത് ബിസിനസ്സിൽ നല്ല ഓർഡറുകൾ ലഭിക്കും അതിനാൽ ലാഭത്തിന് സാധ്യതയുണ്ട്. വസ്തു ഇടപാടുകളിലും മറ്റും ലാഭമുണ്ടാക്കാം. അതേ സമയം മൂന്നാം ഭാവാധിപൻ ബുധനാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ധൈര്യവും ഐശ്വര്യവും വർദ്ധിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ യോഗമുണ്ടാകും. 

കർക്കടകം (Cancer):  ബുധന്റെ അസ്തമയത്തോടെ വിപരീത രാജയോഗം രൂപപ്പെടുന്നു. ഇത് ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും.  ഈ സമയത്ത് നിങ്ങളുടെ ജാതകത്തിൽ 12 ഉം 3 ഉം ഭാവത്തിന്റെ അധിപനാണ്. ബുധന്റെ സ്വാധീനത്തിലുള്ള ആളുകൾക്കും ഈ സമയത്ത് ധാരാളം പണം ലഭിക്കും. വിദേശത്ത് നിന്നും ഇവർക്ക് നേട്ടങ്ങൾ ഉണ്ടാകും. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഈ സമയത്ത് ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അത് ചെയ്യാം. 

വൃശ്ചികം (Scorpio): ജ്യോതിഷ പ്രകാരം വിപരീത രാജയോഗം ഈ രാശിക്കാർക്കും ഗുണം ചെയ്യും. ഈ രാശിയുടെ വരുമാന ഭാവത്തിലാണ് ബുധൻ അസ്തമിക്കുന്നത്. ഇതോടൊപ്പം ബുധൻ എട്ടാം ഭാവത്തിന്റെ അധിപനാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ഈ സമയത്ത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ഈ കാലയളവിൽ ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി മുതലായവയിൽ നിന്ന് ലാഭം ഉണ്ടാകും. നിങ്ങളുടെ കരിയറിൽ വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ജ്യേഷ്ഠന്റെ ആരോഗ്യനില മോശമാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link