Ameya Mathew: അമേയയുടെ കിടിലം ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ആട് 2, പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേയ കരിക്കിന്റെ താമരാക്ഷൻപിള്ള ടെക്നോളജീസ് എന്ന വീഡിയോയിൽ അഭിനയിച്ച കഥാപാത്രമാണ് ആളുകൾ ഇന്നും ഓർത്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അമേയ മാത്യു തന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.
ഒരു മയിലിനെ പോലെ അതിസുന്ദരമായ കിടിലം വസ്ത്രങ്ങൾ ധരിച്ച് ഒരു രാജകുമാരിയെ പോലെ തോന്നിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടാണ് അമേയ ചെയ്തിരിക്കുന്നത്.
ശ്രീരാജ് ഓർമ്മയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റോയൽ ഡിസൈനേഴ്സിന്റെ വസ്ത്രങ്ങളും നീൻസിന്റെ മേക്കപ്പ് കൂടിയായപ്പോൾ താരത്തെ ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നത്.