Ananya Pandey: ബ്ലാക്ക് ഷോര്‍ട്ട് ഡ്രസ്, ബൂട്ട്സ്... വൈറലായി അനന്യ പാണ്ഡെയുടെ സ്റ്റൈല്‍
ലാക്‌മെ ഫാഷൻ വീക്കിന്‍റെ അഞ്ചാം ദിവസം വളരെ ഗംഭീരമായിരുന്നു. അഞ്ചാം ദിവസം ഷെഹ്‌നാസ് ഗിൽ, ജാൻവി കപൂർ-ആദിത്യ റോയ് കപൂർ, ഡയാന പെന്‍റി, അദിതി റാവു ഹൈദാരി, അനന്യ പാണ്ഡെ എന്നിവർ റാംപിൽ തങ്ങളുടെ ഫാഷൻ ശൈലി കാണിച്ചു.
ഫാഷന്‍ ഷോയില്‍ അനന്യ പാണ്ഡെ കറുത്ത നിറത്തിലുള്ള മിനി ഡ്രെസ്സിൽ വളരെ ഗ്ലാമറസായി കാണപ്പെട്ടു. അനന്യ തന്‍റെ ഡ്രസ് കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.
കറുത്ത തിളങ്ങുന്ന മിനി ഡ്രെസ്സിൽവാക്ക് നടത്തിയ അനന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിയ്ക്കുകയാണ്.
ലാക്‌മെ ഫാഷൻ വീക്കില്‍ അനന്യ അണിഞ്ഞ കറുത്ത മിനി ഡ്രസും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.
Gen Z ന്‍റെ താരമായി മാറിയ അനന്യ ശരിക്കുമൊരു ഫാഷന്‍ വിദഗ്ദ്ധയാണ്. സാരി മുതൽ വെസ്റ്റേണ്‍ ഡ്രസ് വരെ ഏത് ലുക്കിലും താരം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.