Ananya: അനന്യയുടെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

Thu, 21 Apr 2022-2:44 pm,

അധികം പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ടായിരുന്ന റോൾ ഒന്നുമല്ലായിരുന്നു അനന്യയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് 2008 ൽ ജയസൂര്യ നായകനായ പോസിറ്റീവ് എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. 

സ്കൂളിൽ പഠിക്കുമ്പോൾ ആർച്ചറി വിഭാഗത്തിൽ അനന്യ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ഒക്കെ നേടിയിട്ടുണ്ട്. നല്ലയൊരു ഗായിക കൂടിയാണ് അനന്യ. മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴ് ചിത്രമായ നാടോടികളാണ് അനന്യയുടെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷകരുടെ പ്രീതി നേടാൻ താരത്തിനെ സഹായിച്ചിട്ടുണ്ട്. സീനിയർസ്, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമനൻ, ടിയാൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ സിനിമകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. 

 

പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് അനന്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.  വിവാഹിതയായ അനന്യ ഇപ്പോഴും സിനിമയിൽ സജീവമാണ്. അനന്യയുടെ അനിയൻ അർജുനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

 

സണ്ണി വെയ്ൻ നായകനാകുന്ന അപ്പനാണ് അനന്യയുടെ അടുത്ത റിലീസ് ചിത്രം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ അനന്യ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ അനന്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അനന്യയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link