Anaswara Rajan : സർജനോ ഖാലിദിനൊപ്പം സ്റ്റൈലിഷ് ലുക്കിൽ അനശ്വര രാജൻ; ചിത്രങ്ങൾ കാണാം
സർജനോ ഖാലിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച എത്തിയിരിക്കുകയാണ് പ്രിയതാരം അനശ്വര രാജൻ. മൂന്നാർ സൂര്യനെല്ലിയിൽ നിന്നുള്ള ചില ഷൂട്ടിങ് ലൊക്കേഷൻ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഉദാഹരണം സുജാതയെന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യരാത്രി എന്ന ചിത്രത്തിൽ സർജനോ ഖാലിദും അനശ്വര രാജനും ഒരുമിച്ച് അഭിനയിച്ചിരുന്നു.
പ്രണയവിലാസം ആണ് അനശ്വരയുടെത്തായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.