Aparna Thomas: പിങ്കിൽ തിളങ്ങി അപർണ തോമസ്, ഹോട്ടെന്ന് ആരാധകർ!
ടെലിവിഷൻ ഷോകളും, റിയാലിറ്റി ഷോകളും, അവാർഡ് നൈറ്റുകളിലുമെല്ലാം ഇവർ തന്നെയാണ് പ്രേക്ഷകരെയും കാണികളെയും കൈയിലെടുക്കാറുള്ളത്.
മലയാള ടെലിവിഷൻ ചാനലുകളിൽ വേറിട്ട പരിപാടികളിലൂടെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധനേടിയ ചാനലാണ് സീ കേരളം. സീ കേരളത്തിലെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപയിലൂടെ മലയാളികൾക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്.
ജീവയെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതോടെ ജീവയുടെ ഭാര്യ അപർണയും മലയാളികൾ കണ്ട് തുടങ്ങിയത്. ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പറായ ജോലി ചെയ്തിരുന്ന അപർണയും ജീവയെ പോലെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. ചില സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്.
ജീവയ്ക്ക് ഒപ്പം അവതാരകയായ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോയിലാണ് അപർണ കൂടുതൽ പ്രിയങ്കരിയായി മാറിയത്. അതിന് ശേഷം സോഷ്യൽ മീഡിയകളിൽ അപർണയ്ക്ക് ഫാൻസ് ഉണ്ടാവുകയും യൂട്യൂബിൽ ചാനൽ തുടങ്ങി അതിൽ ബ്യൂട്ടി ടിപ്സ് വീഡിയോസ് ഇടുകയും ചെയ്യാറുണ്ട്.
ഇടയ്ക്കിടെ ക്ലോത്തിങ് ബ്രാൻഡുകൾക്ക് വേണ്ടി മോഡലിംഗും അപർണ ചെയ്യാറുണ്ട്. പിങ്ക് ഷോർട്ട് ഔട്ട്ഫിറ്റിലുള്ള അപർണയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
ഒരു ടെലിഫോൺ ബൂത്തിന്റെ ഉള്ളിൽ ഫോൺ പിടിച്ച് നിൽക്കുന്ന ചിത്രവും ഈ ഫോട്ടോഷൂട്ടിൽ അപർണ ചെയ്തിട്ടുണ്ട്. നീതു നടുവത്തേത് എടുത്ത ചിത്രങ്ങളാണ് അപർണ പോസ്റ്റ് ചെയ്തത്. പിങ്ക് വാസബിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.