Anikha Surendran: വെറൈറ്റി ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

Fri, 01 Oct 2021-1:37 pm,

വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. 

 

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ഇപ്പോഴിതാ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങി അനിഖ സുരേന്ദ്രനാണ് ഈ ഫോട്ടോഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്

‘മെഴുകുതിരി കന്യക’ എന്ന തീമിലാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ചുറ്റിനും മെഴുകി തിരികൾ കത്തിച്ചു വെക്കുകയും അതുപോലെ അനിഖയുടെ തലയിലും ഒരു കൈയുടെ തോളിലും മെഴുകുതിരി കൊണ്ട് ഒരു ഡിസൈൻ പോലെ ചെയ്തിട്ടുമുണ്ട്

 

തലയിലേത് ഒരു മെഴുകുതിരി കിരീടം പോലെയാണ് തോന്നിക്കുന്നത്. ബ്ലാക്ക് നിറത്തിലെ വസ്ത്രം കൂടിയായപ്പോൾ ഒരു ഡ്രാക്കുള മോഡൽ പോലെ ഒരു കിടിലം ലുക്കിലാണ് അനിഖ എത്തിയിരിക്കുന്നത് ഒപ്പം അതിമനോഹരമായ മഹാദേവൻ തമ്പിയുടെ ക്ലിക്കുകൾ കൂടിയായപ്പോൾ ഒന്നാതരം ഫോട്ടോസാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോ മഹാദേവൻ തമ്പി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇതിന് മുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ലായെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. 

മഹാദേവൻ തമ്പിയുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അനിഖയുടെത് തന്നെ നിരവധി ഫോട്ടോഷൂട്ടുകളാണ് മഹാദേവൻ തമ്പി ചെയ്തിട്ടുളളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link