Anirudh Ravichander: ബുർജ് ഖലീഫയിൽ `ജവാൻ` ട്രെയിലർ; സന്തോഷത്തിൽ അനിരുദ്ധും അറ്റ്ലിയും

Sat, 02 Sep 2023-4:18 pm,

അനിരുദ്ധിനൊപ്പം സംവിധായകൻ അറ്റ്ലിയും ട്രെയിലർ പ്രദർശിപ്പിച്ചത് കാണാൻ ഉണ്ടായിരുന്നു.

ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അനിരുദ്ധ് പങ്കുവെച്ചിരിക്കുന്നത്.

ഓ​ഗസ്റ്റ് 30ന് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ചെന്നൈയിൽ നടന്നിരുന്നു.

പരിപാടിക്കിടെ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രങ്ങളും അനിരുദ്ധ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു.

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link