Anna Ben: പച്ചയിൽ മനോഹരിയായി അന്ന ബെൻ; ചിത്രങ്ങൾ വൈറൽ
നാല് ഓഡിഷനുകള്‍ പൂർത്തിയാക്കിയ ശേഷമാണ് അന്നയെ കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് സെലക്ട് ചെയ്തത്.
ചിത്രത്തിൽ അതിഗംഭീരമായ പ്രകടനമായിരുന്നു അന്ന കാഴ്ച വെച്ചത്.
അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് 2019ലെ മികച്ച നവാഗത നായികയ്ക്കുള്ള സൈമ അവാർഡ് അന്നയ്ക്ക് ലഭിച്ചിരുന്നു.
തൊട്ടടുത്ത വർഷം തന്നെ കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള സൈമ ക്രിട്ടിക്സ് അവാർഡും അന്നയെ തേടിയെത്തി.
2021ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കപ്പേള എന്ന ചിത്രത്തിലൂടെ അന്ന സ്വന്തമാക്കിയിരുന്നു.
ഹെലൻ എന്ന ചിത്രത്തിലെ പ്രകടനം അന്നയുടെ കരിയറിന് കൂടുതൽ മൈലേജ് നൽകി.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അന്നയ്ക്ക് ആരാധകർ ഏറെയാണ്.