ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ വിവാഹിതയാകുന്നു... നിശ്ചയത്തില്‍ സകുടുംബം മോഹന്‍ലാല്‍
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ.വിന്‍സന്‍റിന്‍റെയും സിന്ധുവിന്റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റാണ് അനിഷയുടെ വരന്‍.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തു.
ചടങ്ങില്‍ കാരണവരുടെ സ്ഥാനത്ത് നിന്ന് നിശ്ചയകുറിപ്പ് വായിച്ചത് മോഹന്‍ലാലാണ്.
പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് എമില്‍.
27 വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബങ്ങളാണ് ഇരുവരുടെയും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കൊറോണ വൈറസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് ഇവരുടെ വിവാഹം