Anupama Parameswaran : `സൂര്യാംശം പോലെ`; സാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം
മഞ്ഞ സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ. സൺഷൈൻ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൃണാളിനി റാവു ഡിസൈൻ ചെയ്ത സാരിയും ട്രിങ്കഹോളിക് ബ്രാൻഡിന്റെ ആഭരണങ്ങളും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.
കൃഷ്ണ തേജയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.
കാർത്തികേയ 2 വാണ് അനുപമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 100 കോടി ക്ലബ്ബിൽ കയറാൻ കാർത്തികേയ 2 ന് സാധിച്ചിരുന്നു. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്