Anupama: ക്യൂട്ട്..ഒപ്പം ഹോട്ടും; അനുപമയുടെ പുത്തൻ ചിത്രങ്ങൾ കാണാം

പ്രേമത്തിൽ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. പല നാളായ് അവളെ കാണാൻ പോകാറുണ്ടെ, ആലുവാ പുഴയുടെ തീരത്ത് എന്നീ ഹിറ്റ് ഗാനങ്ങളിൽ നിവിനും അനുപമയും ഒരുമിച്ച് അഭിനയിച്ചു.

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് അനുപമയ്ക്ക് അന്യഭാഷകളിൽ നിന്നുൾപ്പെടെ ഓഫറുകൾ ലഭിച്ചത്.
ജോമോന്റെ സുവിശേഷങ്ങള്‍ ,മണിയറയിലെ അശോകൻ, ജെയിംസ് ആന്റ് ആലീസ്, കുറുപ്പ് എന്നിവയാണ് അനുപമ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.
മലയാളത്തിന് പുറമെ തമിഴ് - തെലുങ്ക് ഭാക്ഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരമാണ് അനുപമ പരമേശ്വരൻ.
അനുപമയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമായ പേസർ ജസ്പ്രീത് ബുംറയുമായി അനുപമ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് അനുപമ തന്നെ ഈ വാർത്ത നിഷേധിച്ചു.