Vogue മാഗസിന്‍റെ പ്രിയ താരമായി അനുഷ്ക ശർമ, വൈറലായി ഗര്‍ഭകാല ഫോട്ടോ ഷൂട്ട്‌

Thu, 31 Dec 2020-6:08 pm,

ഗർഭകാലം ആസ്വദിച്ച്  ബോളിവുഡ് താരം അനുഷ്ക ശര്‍മ

 

ഗ്ലാമർ തെല്ലും കുറയ്ക്കാതെ നടി അനുഷ്ക ശർമ ഗര്‍ഭകാലത്ത് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലയിരിയ്ക്കുകയാണ്  

Vogue മാസികയുടെ മുഖ ചിത്രത്തി നായാണ്‌  അനുഷ്ക നിറവയറുമായി പോസ് ചെയ്തത്

2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്ക  പോസ് ചെയ്‌തത്‌. ഇതേ മാസം തന്നെയാണ് അനുഷ്‌കയും വിരാടും ആദ്യത്തെ  കൺമണിയെ വരവേൽക്കുക.

ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രങ്ങള്‍  പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് അനുഷ്കയുടെ വേഷം. നിരവധി ചിത്രങ്ങള്‍ അനുഷ്ക പങ്കുവച്ചിട്ടുണ്ട്

കോവിഡ്‌  (Covid-19) കാലത്ത് ഗർഭിണി ആയതുകൊണ്ടുള്ള നേട്ടങ്ങളും അനുഷ്ക പങ്കുവയ്ക്കുന്നു.  7

വിരാട് കോഹ്ലിയുടെ  (Virat Kohli) സാന്നിധ്യമാണ് അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരിക്കുന്നത്. കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാനായതായും അവര്‍ പറയുന്നു. 8

കൂടാതെ, തന്‍റെ കഴുത്തിൽ കിടക്കുന്ന ആഭരണവും  അനുഷ്ക പ്രത്യേകമായി പരിചയപ്പെടുത്തി.  സബ്യസാചി നെക്ലേസാണ് അനുഷ്ക അണിഞ്ഞിരിക്കുന്നത്.

നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഭര്‍ത്താവ് വിരാട് കോഹ്ലിയും അഭിപ്രായവുമായി എത്തി, "Beautiful" എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link