കാഞ്ചീപുരം സാരിയിൽ പൊളി ലുക്കിൽ അനുശ്രീ ഒപ്പം ആര്യയും പാർവതിയും

Mon, 13 Jun 2022-12:10 pm,

ഒരു ക്ലോത്തിങ്ങ് ബ്രാൻഡ് ആണെങ്കിലും അത് ഉടുത്തുള്ള ഫോട്ടോഷൂട്ടുകൾ നടത്തി അതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറാണ് പതിവ്.  

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരങ്ങൾ ഇപ്പോഴിതാ കാഞ്ചീവരം എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ കാഞ്ചീപുരം സാരിയുടുത്തുള്ള ചിത്രങ്ങൾ തങ്ങളുടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. 

നടിമാരായ അനുശ്രീ, ആര്യ ബഡായ്, പാർവതി ആർ കൃഷ്ണ എന്നീ താരങ്ങളാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.  

ആര്യയുടെ തിരുവനന്തപുരത്തെ ഷോപ്പായ ആറോയയിൽ ഈ പട്ടുസാരികൾ ലഭ്യമാണെന്ന് പോസ്റ്റിൽ എഴുതിയിട്ടുമുണ്ട്. 

പട്ടുസാരി ഉടുത്ത ഫോട്ടോയിൽ മൂവരും അതി സുന്ദരിമാരും അഴകികളുമായി തോന്നുന്നുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. മൂന്ന് പേരും മൂന്ന് തരത്തിലുള്ള കളറിലും ഡിസൈനിലുമുള്ള സാരി ധരിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

 

വിക്രം വിജിതയും പിങ്കി വിശാലുമാണ് താരങ്ങൾക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മെറാൾഡ ജൂവൽസിന്റെ ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. 

 

ശബരിനാഥ് കെയാണ് ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

ആര്യയുടെ മേപ്പടിയാനും അനുശ്രീയുടെ 12-ത് മാനുമാണ് അവസാനം ഇറങ്ങിയ സിനിമകൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link