Jeeva യും ഭാര്യ അപർണ്ണയുമായുള്ള ബാത്ടബ് ഫോട്ടോഷൂട്ട് വൈറലാകുന്നു
സി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഭാര്യ അപര്‍ണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലതും ജീവ മുൻപും പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇവരുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇരുവരും പങ്കുവെച്ചത്.
വെഡിങ് ആനിവേഴ്‌സറിയോട് അനുബന്ധിച്ചാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. രസകരമായ ക്യാപ്ഷന്‍ ആണ് ഇരുവരും ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്
ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോള്‍ പോലും എന്റെ കൂടെ കാണും” ഇതാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ നിരവധി കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്കു താഴെ അവതാരിക എലീന പടിക്കലിന്റെ രസകരമായ ഒരു കമന്റ് കൂടിയുണ്ട്. ”അങ്ങനെയാണെങ്കില്‍ എനിക്കൊരു സംശയമുണ്ട്” എന്നായിരുന്നു അലീനയുടെ കമന്റ്.
ജീവയുടേയും അപര്‍ണയുടേയും രസകരമായ ക്യാപ്ഷന്‍ കണ്ടശേഷമാണ് അലീന ഈ ചോദ്യം ചോദിച്ചത്.ജീവ ഇതിന് നല്‍കിയ മറുപടി ഇങ്ങനെയാണ് ‘നിന്റെ ചോദ്യം അല്ലേ. അത് ചോദിക്കാതിരിക്കുന്നതാണ് നല്ലത്”. എന്തായാലും പ്രേക്ഷകരും ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. എന്തായിരിക്കും അലീനയുടെ ചോദ്യം എന്നാണ് ഇവരുടെ ചോദ്യം.