Aparna Balamurali: സ്റ്റൈലിഷ് ലുക്കിൽ അപർണ ബാലമുരളി, ചിത്രങ്ങൾ കാണാം...
ഒരു സെക്കന്റ് ക്ലാസ് യാത്രയാണ് അപർണ ആദ്യമായി അഭിനയിച്ചത്. തൊട്ടടുത്ത സിനിമയിൽ തന്നെ അപർണ നായികയായി മാറി. ധാരാളം മലയാള സിനിമകളിൽ നായികയായി അഭിനയിച്ച അപർണ തമിഴിൽ അഭിനയിച്ചപ്പോഴാണ് ദേശീയ അവാർഡ് സ്വന്തമാക്കിയത്.
സൂര്യയുടെ നായികയായി ‘സൂരറൈ പോട്ര്’വിലൂടെയാണ് അപർണ മികച്ച നടിക്കുള്ള അവാർഡ് നേടിയെടുത്തത്. സൂര്യയ്ക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന ഒരു പ്രകടനം തന്നെയായിരുന്നു അപർണയുടേത്.
സൂര്യയ്ക്കും അതിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. നിതാം ഒരു വാനം എന്ന തമിഴ് സിനിമയാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയത്. അവാർഡ് ലഭിച്ച ശേഷം അപർണ കുറച്ചുകൂടി സ്റ്റൈലിഷായി എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
ഇപ്പോഴിതാ സ്റ്റൈലിഷ് മേക്കോവറിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അപർണ. സുമിൻ എസ് കുമാറാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
പുതിയ മേക്കോവർ കണ്ട് മലയാളികൾ എന്തായാലും ഞെട്ടിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് അപർണയുടെ പുതിയ ഷൂട്ടിന് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.