APJ Abdul Kalam: ഇന്ത്യയുടെ മിസൈൽമാൻ, മികച്ച അധ്യാപകൻ, പ്രിയപ്പെട്ട രാഷ്ട്രപതി- ഡോ. എപിജെ അബ്ദുൾ കലാം

Wed, 27 Jul 2022-2:24 pm,

രോഹിണി സാറ്റലൈറ്റിനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച, ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹനമായ SLV-IIIക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഡോ. എപിജെ അബ്ദുൾ കലാം. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ പിന്നിലെ പ്രധാന വ്യക്തി ആയിരുന്നു അദ്ദേഹം. അതിനുശേഷം അദ്ദേഹം ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെട്ടു.

 

എപിജെ അബ്ദുൾ കലാം എന്ന പേരിലാണ് ഭൂരിഭാ​ഗം ആളുകളും അദ്ദേഹത്തെ അറിയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മുഴുവൻ പേര് അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്നാണ്.

തന്റെ പൂർവ്വികർ സമ്പന്നരായിരുന്നെങ്കിലും പിന്നീട് ബിസിനസിലുണ്ടായ വലിയ നഷ്ടത്തെത്തുടർന്ന് കുടുംബം സാമ്പത്തികമായി തകർന്നു. ഇതേ തുടർന്ന് ഡോ. കലാം തന്റെ ചെറുപ്പകാലം മുഴുവൻ ചെറിയ ജോലികൾ ചെയ്യാൻ നിർബന്ധിതനായി.

ഇന്ത്യയുടെ ആണവായുധ ശേഖരത്തിന് ഡോ.എ.പി.ജെ. അബ്ദുൾ കലാം നിരവധി സുപ്രധാന സംഭാവനകൾ നൽകി.

ഡോ. എ.പി.ജെ. അബ്ദുൾ കലാം വളരെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുൻപ്, ഇന്ത്യൻ എയർഫോഴ്‌സിൽ ചേരാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായിരുന്നുവെന്ന് പലർക്കും അറിയില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link