Apoorva Bose : അപ്രതീക്ഷിത പ്രൊപ്പോസിങ്; നടി അപൂർവ്വ ബോസിനെ ബോയ്ഫ്രണ്ട് പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ

Tue, 07 Jun 2022-9:21 pm,

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് സിനിമയിലൂടെ മലയാള സിനിയിലേക്കെത്തിയ നടി അപൂർവ്വ ബോസ് വിവാഹിതയാകുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ധിമൻ തലപത്ര അപൂർവ്വയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആലപ്പുഴയിൽ സ്വകാര്യ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു എൻഗേജ്മെന്റ്. ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. 

ഏതാനും ചിത്രങ്ങളിക്ക് ശേഷം അപൂർവ്വ അഭിനയത്തിൽ നിന്ന് പിന്മാറി ഐക്യ രാഷ്ട്രസഭയിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. യുഎനിന്റെ എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി അപൂർവ്വ 2021 ജൂണിൽ പ്രവേശിച്ചിരുന്നു. 

കൊച്ചി സ്വദേശിനിയായ നടി മലർവാടി ആർട്സ് ക്ലബിന് പുറമെ പകിടാ, ഹെയ് ജൂഡ്, പ്രണയം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സ്വിറ്റ്സർലാൻഡിൽ തുടരുകയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link