Apple Cider Vinegar: ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കാറുണ്ടോ? ഈ പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കുക
ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ ഇത് ജനപ്രിയമായിരിക്കുകയാണ്. എന്നാൽ, ഇതിന് നിരവധി പാർശ്വഫലങ്ങളും ഉണ്ട്.
നേർപ്പിക്കാതെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് പല്ലിൻറെ ഇനാമലിനെ നശിപ്പിക്കും.
അമിതമായി ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
ഒഴിഞ്ഞ വയറ്റിൽ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.
അന്നനാളത്തിന് അപകടസാധ്യതകൾ വർധിപ്പിക്കും. അതിനാൽ ആപ്പിൾ സിഡെർ വിനെഗർ നേർപ്പിച്ച് മാത്രം കഴിക്കുക.