Apple വിലകുറവുള്ള iPhone അവതരിപ്പിക്കുന്നു, അറിയൂ വിലയും സവിശേഷതകളും!
സീ ന്യൂസിന്റെ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് Apple ഒരു പുതിയ ഐഫോൺ എസ്ഇ പ്ലസ് ( iPhone SE Plus) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ്. gizchina യുടെ അടിസ്ഥാനത്തിൽ Apple iPhone SE Plus ൽ വിശാലമായ നോച്ച് ഡിസ്പ്ലേ നൽകാമെന്നാണ്. കൂടാതെ, ഈ പുതിയ ഫോണിൽ ഉപയോക്താക്കൾക്ക് 6.1 ഇഞ്ച് വലിയ ഡിസ്‌പ്ലേ ലഭിക്കും. ഏപ്രിലിൽ ഈ ഫോൺ ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
റിപ്പോർട്ട് പ്രകാരം മുമ്പ് ലോഞ്ച് ചെയ്ത SE സീരീസ് പോലെ ഈ iPhone നും ഹോം ബട്ടൺ ഉണ്ടായിരിക്കില്ല. കൂടാതെ ഈ ഫോണിൽ Apple A14 Bionic ചിപ്‌സെറ്റ് സജ്ജീകരിക്കാനും കഴിയും. iPhone SE Plus ഫോണുകളിൽ കട്ടിയുള്ള ബെസലുകളെ പിന്തുണയ്ക്കാൻ കഴിയും. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഈ ഫോൺ വിപണിയിലെത്തും.
iPhone SE Plus ന്റെ വില ഏകദേശം 36000 രൂപയാകുമെന്നാണ് റിപ്പോർട്ട്. ഈ വില നിലവിലെ മോഡലിനെക്കാൾ 7000 രൂപ കൂടുതലാണ്. എന്നിരുന്നാലും ഒരു പുതിയ iPhone ന്റെ കാര്യത്തിൽ ഇത് വളരെ വിലകുറഞ്ഞ ഫോണായി കണക്കാക്കപ്പെടുന്നു.
പുതിയ iPhone SE Plus ലെ പിൻ ക്യാമറ 12 മെഗാപിക്സലാകാമെന്ന് പറയപ്പെടുന്നു. അതേസമയം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെയും 6 പോർട്രെയിറ്റ് ലൈറ്റുകളുടെയും പ്രഭാവം പിൻ ക്യാമറയിൽ നൽകാം. ഇതിനുപുറമെ സെൽഫിക്കായി 7 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കാം. ഈ ഫോൺ വെള്ളത്തിലും പൊടിയിലും എളുപ്പത്തിൽ നശിക്കില്ലെന്നാണ് അവകാശപ്പെടുന്നത്. ഈ Apple ഫോണിന്റെ വശത്ത് പവർ ബട്ടണും ഫിംഗർപ്രിന്റ് സ്കാനറും നൽകും.