Archana Kavi: `ഞാന്‍ വിഷാദവുമായി പോരാടുകയായിരുന്നു; അപ്പോഴാണ് അദേഹം കടന്നു വരുന്നത്`; തുറന്നുപറഞ്ഞു അർച്ചന കവി

Thu, 26 Dec 2024-4:29 pm,

നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളുവിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് അർച്ചന കവി. സ്വപ്‌നതുല്യമായൊരു അരങ്ങേറ്റമായിരുന്നു അര്‍ച്ചനയ്ക്ക് ലഭിച്ചത്. പിന്നീട് സിനിമയില്‍ നിന്നും അര്‍ച്ചന കവി ഇടവേളയെടുത്തു.

ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരികയാണ് താരം. ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചനയുടെ തിരിച്ചുവരവ്. സിനിമയിലെത്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അര്‍ച്ചനയുടെ പുതിയ സിനിമയും റിലീസിന് ഒരുങ്ങുന്നത്. 

ഇതിനിടെ ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് അര്‍ച്ചന കവി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിഷാദരോഗാവസ്ഥയെക്കുറിച്ചടക്കം സംസാരിക്കുന്നത്. 

വ്യക്തജീവിതത്തില്‍ വളരെ മോശം അവസ്ഥയിലൂടെ താന്‍ കടന്നു പോകുമ്പോഴാണ് ഐഡന്റിറ്റി എന്ന സിനിമ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. തുടര്‍ന്ന് തന്റെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണമായി കൂടെ നിന്ന സംവിധാകന്‍ അഖില്‍ പോളിനെക്കുറിച്ചും കുറിപ്പില്‍ താരം പറയുന്നുണ്ട്. 

'എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലാണ് ഐഡന്റിറ്റി വരുന്നത്. എനിക്കതോട് നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു'

 

'എന്റെ മരുന്നുകള്‍ ക്രമരഹിതമായിരുന്നു. ഞാന്‍ വിഷാദത്തിന്റെ എപ്പിസോഡുകളുമായി പോരാടുകയായിരുന്നു. അപ്പോഴാണ് അഖില്‍ പോള്‍ ഒരു സംവിധായകനായി കടന്നു വരുന്നതും പിന്നീട് സുഹൃത്താകുന്നതും. അദ്ദേഹം എനിക്കൊപ്പം നിന്നു'.

'ഞാന്‍ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ പ്രയാസകരമായ നാളുകളില്‍ എനിക്കൊപ്പം പ്രാര്‍ത്ഥിക്കുക വരെ ചെയ്തു. ഡോകടര്‍മാരെ മാറ്റി. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും എനിക്ക് ഒരു എപ്പിസോഡ് പോലുമുണ്ടായില്ല' അര്‍ച്ചന പറയുന്നു.

'ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടൊരു അവസ്ഥയിലാണ് ഞാന്‍. പക്ഷെ ഇപ്പോഴും സ്‌ക്രീനിനെ ഫേസ് ചെയ്യാന്‍ സാധിക്കുമോ എന്നെനിക്ക് അറിയില്ല. ഡെലിവറി റൂമിന് പുറത്ത് ഭര്‍ത്താവ് നില്‍ക്കുന്നതു പോലെ ആശങ്കയോടെ ഞാന്‍ പുറത്ത് നിന്നേക്കാം. ആളുകള്‍ എന്നേയും എന്റെ സിനിമയേയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ'

 

'നീലത്താമരയ്ക്ക് ശേഷം എന്റെയൊരു സിനിമ കാണാനായി അച്ഛനും അമ്മയും കേരളത്തിലേക്ക് വരിയാണ്. പുനര്‍ജന്മം പോലെയാണ് തോന്നുന്നത്. പ്രാര്‍ത്ഥനയോടെ.'' എന്നു പറഞ്ഞാണ് അര്‍ച്ചന കവി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നീലത്താമരയിലൂടെയാണ് അര്‍ച്ചനയുടെ അരങ്ങേറ്റം. ചിത്രത്തിലെ അനുരാഗ വിലോചിതനായി എന്ന ഗാനം തീര്‍ത്ത തംരംഗം ഇന്നും സമാനതകളില്ലാതെ തുടരുകയാണ്. തുടര്‍ന്ന് സോള്‍ട്ട് ആന്റ് പെപ്പര്‍, ഹണി ബീ, മമ്മി ആന്റ് മീ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീടാണ് ഇടവേളയെടുക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link