Healthy Diet: നിങ്ങൾ `ആരോഗ്യകര`മാണെന്ന് കരുതുന്ന ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ `ആരോഗ്യകര`മാണോ? വിദഗ്ധർ പറയുന്നത്
ചില ഭക്ഷണങ്ങൾക്ക് ബദലായി ആരോഗ്യകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില ഭക്ഷണങ്ങളുണ്ട്. എന്നാൽ, ഇവ യഥാർഥത്തിൽ ശരീരത്തിന് ഗുണം ചെയ്യുന്നവയാണോ എന്നറിയാം.
തൈര് ആരോഗ്യകരമായ ഭക്ഷണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഫ്ലേവറുകളും കൃത്രിമ മധുരവും ചേർത്തവ തിരഞ്ഞെടുക്കരുത്. ഇവയുടെ ലേബലുകൾ കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
കുറഞ്ഞ കലോറിയുള്ള മധുരപലഹാരങ്ങൾ ആരോഗ്യകരമാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇവ ആരോഗ്യത്തിന് ഗുണകരമല്ല. ഇതിന് പകരം തേനോ ശർക്കരയോ മിതമായ അളവിൽ കഴിക്കാവുന്നതാണ്.
സാലഡുകൾ: സാലഡുകൾ സ്വാദിഷ്ടവും ആരോഗ്യകരവുമാണ്. എന്നാൽ, ഇവയിലെ ഡ്രസിംഗുകൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ക്രീം അമിതമായി ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഗ്രിൽഡ്: വളരെ ഉയർന്ന ഊഷ്മാവിൽ പാകം ചെയ്ത അഥവാ ഗ്രിൽ ചെയ്ത മത്സ്യം കോഴിയിറച്ചി എന്നിവ പോലുള്ള പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യകരമല്ല. ഇത് കുറഞ്ഞ താപനിലയിൽ സാവധാനത്തിൽ പാകം ചെയ്യുന്നതാണ് നല്ലത്.
ഡാർക്ക് ചോക്ലേറ്റ്: സാധാരാണ ചോക്ലേറ്റിന് പകരം പലപ്പോഴും ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമാണെന്ന് പറയപ്പെടുന്നു. എന്നാൽ, ഇവയിലെ കൊക്കോയുടെ അളവ്, പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്.