Pregnancy Diet: ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനം; ഫ്രൂട്ട്സ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഗർഭകാലത്ത് ഭക്ഷണം കൃത്യമായി കഴിക്കേണ്ടത് പ്രധാനമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുഞ്ഞിൻറെ വളർച്ചയ്ക്കും പ്രധാനമാണ്.
സ്ട്രോബെറി, ആപ്പിൾ തുടങ്ങിയ പഴങ്ങളിൽ ഉയർന്ന തോതിൽ കീഴടനാശിനികൾ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ, ഇവ കൃത്യമായി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രസവം അലസിപ്പോകുന്നതിലേക്കും നേരത്തെയുള്ള പ്രസവത്തിലേക്കും നയിക്കും.
പപ്പായ പഴുക്കാത്തതോ അർദ്ധപാകമായതോ ആണെങ്കിൽ ഗർഭകാലത്ത് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
മുന്തിരിയും തണ്ണിമത്തനും പ്രകൃതിദത്ത പഞ്ചസാരയാൽ സമ്പന്നമാണ്. ഇവയുടെ അമിത ഉപയോഗം ഗർഭകാല പ്രമേഹ സാധ്യത വർധിപ്പിക്കും.
ടിന്നിലടച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇവയിൽ ഉയർന്ന അളവിൽ പ്രിസർവേറ്റീവുകൾ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ഇവയുടെ ഉപയോഗം അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യത്തിന് ദോഷം ചെയ്യും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)