Asthma: ആസ്മ രോഗികൾക്ക് കൂടുതൽ പരിചരണം നൽകണം ഈ സമയങ്ങളിൽ
നിങ്ങൾക്ക് ആസ്മയുടെ ലക്ഷണങ്ങൾ വഷളാകുന്നില്ലെങ്കിൽ പോലും നിർദ്ദേശിച്ച പ്രകാരം നിങ്ങളുടെ ആസ്മ മരുന്നുകൾ കഴിക്കുന്നത് ഉറപ്പാക്കുക.
മരുന്നുകൾ കഴിക്കാൻ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കരുത്. ഇൻഹേലർ ഉപയോഗിക്കുന്നവർ അത് എപ്പോഴും കയ്യിൽ സൂക്ഷിക്കുക.
സിഗരറ്റ് പുക, വായു മലിനീകരണം, ശക്തമായ പെർഫ്യൂമുകൾ, വളർത്തുമൃഗങ്ങളുടെ രോമം എന്നിവയാണ് ആസ്മ വർധിക്കുന്നതിന് കാരണാകുന്ന വിവിധ ഘടകങ്ങൾ.
പതിവായി വ്യായാമം ചെയ്യുന്നതും കൃത്യമായി ഉറങ്ങുന്നതും ആസ്മയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ സി നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
സമ്മർദ്ദം ആസ്ത്മയുടെ ലക്ഷണങ്ങൾ വർധിക്കും. യോഗ, വിശ്രമം, ധ്യാനം എന്നിവയിലൂടെ ഇത് കൈകാര്യം ചെയ്യാൻ സാധിക്കും. പുറത്ത് പോകുമ്പോൾ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ മാസ്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.