ഇനി സമസപ്തക യോഗം മൂന്ന് രാശിക്കാര്‍ക്ക് നേട്ടങ്ങൾ പലവിധം

Sun, 20 Aug 2023-6:46 am,

ഓഗസ്റ്റിൽ സൂര്യന്‍ ചിങ്ങ രാശിയില്‍ പ്രവേശിച്ചു.ഇത് എല്ലാ രാശിക്കാർക്കും ബാധികമാണെങ്കിലും മൂന്ന് രാശിക്കാര്‍ക്കാണ് നേട്ടം. വലിയ പുരോഗതി ഉണ്ടാകുന്ന മൂന്ന് രാശിക്കാര്‍ ഇവരാണ്.

ഇടവം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വീട്ടില്‍ ചില മംഗള കർമങ്ങൾ നടക്കും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലം. വീടിനും കുടുംബാംഗങ്ങള്‍ക്കുമായി പണം ചിലവഴിക്കും. ജോലിസ്ഥലത്ത് ഇടവം രാശിക്കാരുടെ സ്ഥിതി മെച്ചപ്പെടും. പൂര്‍വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും.

മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം പലവഴി ലഭിക്കും. ഈ സമയത്ത് ചെറിയ യാത്രകളാകാം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ പറ്റുന്ന സമയമാണിത്. ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് ബിസിനസിൽ നേട്ടമുണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് പറ്റിയ സമയമാണ്. ഈ സമയത്ത് വരുമാന സ്രോതസ്സ് നിങ്ങൾക്ക് വര്‍ദ്ധിക്കും.

ചിങ്ങം രാശിക്കാര്‍ക്ക് സമസപ്തക യോഗം വഴി ആത്മവിശ്വാസം വർധിക്കും. മുടങ്ങിയ ജോലികള്‍ വീണ്ടും പുനരാരംഭിക്കാനാകും. വിവാഹിതരായവര്‍ക്ക് പങ്കാളിയില്‍ നിന്ന് പിന്തുണയും സഹായവും ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ കാലമാണ്. നിങ്ങളുടെ പ്രണയ ജീവിതം നന്നായിരിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കും. ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്ന് ധനം ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link