Astrology: കേതു തുലാം രാശിയിൽ; അടുത്ത 4 മാസം ഈ രാശികൾക്ക് പ്രതിസന്ധിയുടെ കാലം
തുലാം: തുലാം രാശിക്കാർക്ക് കുടുംബ വഴക്കുകൾ ഉണ്ടാകാം. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര കലഹങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ പരാജയം നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. കടബാധ്യതയും വർധിക്കും.
മീനം: മീനം രാശിക്കാർ അടുത്ത 4 മാസം വളരെ ശ്രദ്ധിക്കണം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാം. ത്വക്ക് രോഗം അല്ലെങ്കിൽ വൈറൽ അണുബാധ ഉണ്ടാകാം. ആർക്കും പണം കടം കൊടുക്കാതിരിക്കുക. വിജയിക്കാൻ കഠിനാധ്വാനം വേണം. ജോലിസ്ഥലത്ത് നഷ്ടം സംഭവിക്കാം. അത്യാഗ്രഹം ഒഴിവാക്കി ഉള്ളതിൽ സന്തോഷിക്കാൻ ശ്രമിക്കുക.
മകരം: വർഷാവസാനം കോടതിയിൽ പോകേണ്ടി വന്നേക്കാം. വസ്തുവകകളിൽ നിക്ഷേപിക്കുമ്പോൾ നഷ്ടങ്ങൾ ഉണ്ടായേക്കും. ബിസിനസിൽ പണം നിക്ഷേപിക്കുമ്പോഴും നഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് അമിതമായി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. )