Astro Tips: ഈ സാധനങ്ങൾ ദാനം ചെയ്യുന്നത് വീടിന്റെ സന്തോഷവും ഐശ്വര്യവും കവർന്നെടുക്കും.. സൂക്ഷിക്കുക!

Tue, 20 Dec 2022-11:19 pm,

ഇരുമ്പ്: ജ്യോതിഷമനുസരിച്ച്  ഇരുമ്പ് ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രശ്‌നങ്ങളുടെ പർവ്വതം തന്നെ സൃഷ്ടിക്കപ്പെടുന്നുവെന്നാണ്.  ഇതിലൂടെ വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നു. ഇരുമ്പ് വസ്തുക്കൾ ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. ഇരുമ്പിന് ശനിയുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്.  ഇരുമ്പിൽ ശനിദേവൻ കുടികൊള്ളുന്നുവെന്നാണ്.  അതുകൊണ്ടുതന്നെ ഇരുമ്പ് സാധനങ്ങൾ ആർക്കെങ്കിലും ദാനം ചെയ്താൽ ശനിയ്ക്ക് കോപം ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്.

കറുത്ത എള്ള് : ജ്യോതിഷ ശാസ്ത്രമനുസരിച്ച് കറുത്ത എള്ളിന് രാഹു കേതുവുമായി ബന്ധമുണ്ട്. ഇതോടൊപ്പം ശനി ദേവനുമായും കറുത്ത എള്ള് ബന്ധപെട്ടിട്ടുണ്ട്. എള്ള് ദാനം ചെയ്യുന്നതിന്റെ പ്രത്യേക പ്രാധാന്യം ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. എങ്കിലും കറുത്ത എള്ള് ദാനം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.  കാരണം കറുത്ത എള്ള് ദാനം ചെയ്യുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പറയുന്നത്. ഇതോടൊപ്പം വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരും.

 

ഉപ്പ് : ഉപ്പ് ദാനം ചെയ്യുന്നത് ആ വ്യക്തിയെ കടക്കാരനാക്കും.  ജ്യോതിഷത്തിൽ പറയുന്നത് അത്യാവശ്യക്കാർക്ക് പോലും ഉപ്പ് ദാനം ചെയ്യരുതെന്നാണ്. ഉപ്പ് ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് ഏഴര വർഷത്തെ ശനി നേരിടേണ്ടി വരും. കൂടാതെ വ്യക്തി ക്രമേണ കടത്തിൽ മുങ്ങുകായും ചെയ്യും.

തീപ്പെട്ടി: ചില കാര്യങ്ങൾ ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അതുപോലെ ചില കാര്യങ്ങൾ ദാനം ചെയ്യുന്നത് ഒരു വ്യക്തിയെ കുഴപ്പത്തിലേക്ക് നയിക്കുന്നു. അതിൽ തീപ്പെട്ടിയും ഉൾപ്പെടും. അബദ്ധത്തിൽപ്പോലും നിങ്ങൾ ആർക്കെങ്കിലും തീപ്പെട്ടി ദാനം ചെയ്താൽ അത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനം കെടുത്തുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കാരണമില്ലാതെ കുടുംബത്തിൽ വഴക്കുകളും ഉണ്ടാകും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link