Astro Tips: രാവിലെ ഇക്കാര്യങ്ങൾ കണികാണുന്നത് ശുഭകരം; ഭാ​ഗ്യം നിങ്ങളെ കാത്തിരിക്കുന്നു

Sat, 20 Apr 2024-4:00 pm,

വെളുത്ത പൂക്കൾ: രാവിലെ വെളുത്ത പൂക്കൾ കണികാണുന്നത് മംഗളകരമായി കണക്കാക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

പശുവിനെ കാണുന്നത്: രാവിലെ ഉണർന്ന് ആദ്യം തന്നെ പശുവിനെ കണികാണുന്നത് ശുഭലക്ഷണമാണ്. ഈ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം.

പക്ഷികളുടെ ശബ്ദം: പക്ഷികളുടെ ശബ്ദം കേട്ടുണരുന്നത് ശുഭസൂചകമാണ്. ജോലിയിൽ വിജയം നേടാൻ കഴിയുമെന്നാണ് ഇത് അർഥമാക്കുന്നത്.

പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ: പാലോ പാൽ ഉത്പന്നങ്ങളോ കണികണ്ടുണരുന്നത് നല്ല ലക്ഷണമാണ്. ഇത് സമ്പത്തിൻറെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ക്ഷേത്രത്തിലെ മണി: രാവിലെ ക്ഷേത്രത്തിലെ മണി മുഴങ്ങുന്നത് കേട്ട് ഉണരുന്നത് ശുഭ സൂചകമാണ്. നല്ല വാർത്തകൾ കേൾക്കാനിടവരുമെന്നാണ് വിശ്വാസം. ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link