Astro Traits: ഇവരുടെ കയ്യിൽ പണം നിൽക്കില്ല; വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നവരായിരിക്കും ഈ രാശിക്കാർ

Wed, 15 Mar 2023-2:51 pm,

മിഥുനം: മിഥുന രാശിയുടെ അധിപൻ ബുധനാണ്. ഈ രാശിക്കാർ അവരുടെ സുഖസൗകര്യങ്ങൾക്കായി ചെലവഴിക്കാൻ മടിയില്ലാത്തവരാണ്. ആഢംബര ജീവിതത്തിനും ഭക്ഷണത്തിനുമായി ഇവർ ധാരാളം പണം ചെലവഴിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടിയും ഇവർ ചെലവഴിക്കും. 

 

ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ഈ രാശിക്കാർ അതിരുകടന്ന ആഡംബരത്തിന് പേരുകേട്ടവരാണ്. ആഡംബര ജീവിതരീതി ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. ഇവർ ധാരാളം പണം ചെലവഴിക്കുന്നു. പലപ്പോഴും ഈ ശീലം മൂലം ഇവർ കടക്കാരായി മാറുന്നു.

 

തുലാം: ശുക്രന്റെ രാശിയാണിത്. തുലാം രാശിക്കാർ ചെലവാക്കുന്നത് വളരെ കൂടുതലാണ്. തങ്ങൾക്കുവേണ്ടി മാത്രമല്ല, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം കാര്യത്തിന് ഇവർ പണം ചെലവഴിക്കുന്നു.

 

വൃശ്ചികം: വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. പണം ചെലവഴിക്കുന്ന കാര്യത്തിൽ ഈ രാശിക്കാർ മുൻനിരക്കാരാണ്. പണം ചെലവഴിക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല. എന്നാൽ മറ്റുള്ളവർക്ക് ചെലവഴിക്കുന്നതിൽ പിന്നോട്ടാണ്. 

 

കുംഭം: മറ്റുള്ളവർക്ക് മുൻപിൽ ആളാകാനും സമൂഹത്തിൽ തങ്ങളുടെ പദവി നിലനിർത്താനുമായി ഇക്കൂട്ടർ ധാരാളം പണം ചെലവഴിക്കുന്നു. പണം കയ്യിൽ കിട്ടിയാൽ ഉടനെ ഇവർ ചെലവഴിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link