Astrology: ആഗ്രഹിച്ചത് നേടിയെടുക്കുന്നവരാണ് ഇവർ: നിങ്ങളും ഈ രാശിയാണോ?
മിഥുനം - മിഥുനം രാശിക്കാർ ഒരുപാട് സംസാരിക്കുന്നവരാണ്. തങ്ങളെക്കുറിച്ച് ആളുകൾ നല്ലത് മാത്രം പറയണമെന്ന് ചിന്തിക്കുന്നവരാണ്. വാദപ്രതിവാദങ്ങലിൽ മുന്നിട്ട് നിൽക്കാൻ ആഗ്രഹിക്കുന്നു. അവർ പറയുന്നത് മറ്റുള്ളവ്ർ കേൾക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം. തങ്ങളുടെ ലക്ഷ്യങ്ങളിൽ അവർ വിട്ടുവീഴ്ച ചെയ്യില്ല. ലക്ഷ്യത്തിൽ എത്താൻ വേണ്ടിയുള്ളത് ശ്രമങ്ങൾ എല്ലാം ഇവർ ചെയ്യും. അവർ എല്ലാ കാര്യത്തിലും വിജയം ഉറപ്പായിരിക്കും.
ചിങ്ങം - ഈ രാശിക്കാർ എപ്പോഴും തലക്കെട്ടുകളിൽ ഇടം പിടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ജീവിതത്തിൽ പുരോഗതി കൈവരിക്കാനും അവർ കഠിനമായി പരിശ്രമിക്കുന്നു. അവരുടെ അവകാശങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ അവർക്ക് അത് സഹിക്കാനാവില്ല. ഇക്കൂട്ടർക്ക് ശത്രുക്കളോട് എളുപ്പത്തിൽ ക്ഷമിക്കാൻ കഴിയില്ല.
കന്നി - പണമിടപാടുകളുടെ കാര്യത്തിൽ ഈ രാശിക്കാർ വളരെ ഗൗരവമുള്ളവരാണ്. എല്ലാ കാര്യങ്ങളുടെയും കൃത്യമായ കണക്ക് ഇവർ സൂക്ഷിക്കും. തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തവരോട് ഇക്കൂട്ടർ ക്ഷമിക്കില്ല. സൗഹൃദത്തിനും ബന്ധങ്ങൾക്കും വില നൽകുന്നവരാണ്. അവരുടെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് അവർ ജീവിതത്തിൽ മികച്ച വിജയം നേടുന്നത്.