Grah Gochar: ഇവരുടെ ഭാ​ഗ്യം തെളിയാൻ പോകുന്നു, തിങ്കളാഴ്ച മുതൽ ഈ രാശിക്കാർക്ക് സമ്പത്ത് വർധിക്കും

Sat, 30 Jul 2022-7:49 pm,

മിഥുനം - ഈ രാശിക്കാർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. എന്നാൽ അമിത ആവേശം മാറ്റേണ്ടതുണ്ട്. ജോലി സംബന്ധമായുള്ള അഭിമുഖങ്ങളിൽ ജയം ഉറപ്പ്. സുഹൃത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാകും. ജോലി സാഹചര്യങ്ങൾ തൃപ്തികരമായിരിക്കും. കുടുംബവുമായി സ്നേഹബന്ധം നിലനിർത്തുക.

 

കർക്കടകം - കർക്കടകം രാശിക്കാരും ആത്മവിശ്വാസം നിറഞ്ഞവരാണ്. എന്നാൽ കാര്യങ്ങൾ ക്ഷമയോടെ മാത്രം ചെയ്യുക. ബിസിനസ് മെച്ചപ്പെടും. ബിസിനസിൽ നിന്ന് കൂടുതൽ ലാഭമുണ്ടാകും. കരിയർ മാറ്റത്തിനും അവസരമുണ്ട്. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടായേക്കാം.

 

കന്നി - ആത്മവിശ്വാസം നിറഞ്ഞ കന്നി രാശിക്കാർക്ക് തൊഴിൽപരമായ പുരോഗതിക്കുള്ള അവസരങ്ങൾ കൂടും. ചില ക്ലേശങ്ങൾ നേരിടേണ്ടി വന്നേക്കാം. വസ്തുവിൽ നിന്ന് പണം ലഭിക്കും. മതപരമായ സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നേക്കാം. 

 

മകരം - മകരം രാശിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി വരാം. ജോലി ചെയ്യുന്നവർക്ക് ഓ​ഗസ്റ്റ് 17 വരെയുള്ള കാലയളവിൽ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയുമുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link