രവിപുഷ്യ യോഗം വരുന്നു; ഇവർക്കാണ് ഇനി ലോട്ടറി

Sat, 09 Sep 2023-4:18 pm,
Astro Updates this zodiac signs will get money and luck from ravipushya yoga on september 10

27 നക്ഷത്രരാശികളിൽ പൂയം നക്ഷത്രം 8-ാം സ്ഥാനത്താണ് വരുന്നത്. ശുഭകരമായ ഒരു നക്ഷത്രമായി പൂയം നക്ഷത്രത്തെ കണക്കാക്കുന്നു.ഈ നക്ഷത്രത്തിൽ ഞായറാഴ്ച രവി പുഷ്യയോഗം രൂപപ്പെടുന്നു

Astro Updates this zodiac signs will get money and luck from ravipushya yoga on september 10

ഈ യോഗത്തില്‍ ഗ്രഹങ്ങളുടെ എല്ലാ ദോഷങ്ങളും മാറി അനുകൂലമാകുന്നു. രവിപുഷ്യ യോഗം വഴി നേട്ടമുണ്ടാക്കുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ പല തരത്തിലുമുള്ള നേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന്  നോക്കാം

Astro Updates this zodiac signs will get money and luck from ravipushya yoga on september 10

രവിപുഷ്യയോഗം സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5.06-ന് ആരംഭിച്ച് സെപ്റ്റംബര്‍ 11-ന് രാവിലെ 6.15-ന് വരെ തുടരും. പൂയം നക്ഷത്രം ഞായറാഴ്ചയോ വ്യാഴാഴ്ചയോ വരുമ്പോള്‍ അത് വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂയം നക്ഷത്രത്തിന്റെ അധിപനാണ് ശനി. ഈ യോഗം വഴി നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും വിജയവും ഉണ്ടാവും. മംഗളകരമായ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് രവി പുഷ്യയോഗം ഏറ്റവും മികച്ചതാണ്.

 

തുലാം രാശിക്കാര്‍ക്കും ഭാഗ്യകാലമാണിത്. നിങ്ങള്‍ക്ക് ഈ സമയം എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിക്കാം. സാമ്പത്തിക പ്രശ്‌നങ്ങളും ഇതോടെ അവസാനിക്കും. കടങ്ങള്‍ ഇല്ലാതാകും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. തൊഴില്‍ പുരോഗതിയും അവസരങ്ങളും ലഭിച്ചേക്കാം. സമൂഹത്തിലും ജോലിസ്ഥലത്തും ബഹുമാനം വർധിക്കും.

രവിപുഷ്യ നക്ഷത്രം മിഥുന രാശിക്കാര്‍ക്ക് വളരെ അധികം ഗുണം ചെയ്യും. ഇവർക്ക് പല തരത്തിലും ധനം ലഭിക്കും. പണമുണ്ടാക്കാൻ പല മാർഗങ്ങളും തുറക്കും. നിങ്ങള്‍ക്ക് ഈ സമയം ചില സുപ്രധാന തീരുമാനവും എടുക്കാനാകും. അത് നിങ്ങള്‍ക്ക് പ്രയോജനകരവുമാകും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിൻറെ പിന്തുണ ലഭിക്കപം. നിങ്ങളുടെ എല്ലാ ജോലികളിലും വിജയം വന്നു ചേരും. ചെയ്യുന്ന ജോലികൾ ശുഭകരമായി പൂര്‍ത്തിയാക്കാൻ സാധിക്കും.

ചിങ്ങം രാശിക്കാര്‍ക്ക്  സമ്പത്തും ധാന്യങ്ങളും ലഭിക്കും. മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ വീണ്ടും ആരംഭിക്കും ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. പല തരത്തിലുമുള്ള നിക്ഷേപത്തിന് വളരെ നല്ല സമയമാണിത്. വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link