Horoscope Today: മേടം രാശിക്ക് അപ്രതീക്ഷിത നേട്ടങ്ങൾ; കർക്കടകം രാശിക്ക് ഇന്നത്തെ ദിവസം അൽപം കഠിനം; അറിയാം ഇന്നത്തെ രാശിഫലം!

Wed, 04 Dec 2024-6:48 am,

മേടം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിച്ചേക്കാം. പലപ്പോഴും നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലാകും കാര്യങ്ങൾ നീങ്ങുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ നിങ്ങൾ ആ​ഗ്രഹിച്ചത് പോലുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം. 

 

ഇടവം രാശിക്കാര്‍ ഇന്ന് പല കാര്യങ്ങളിലും ആലോചിച്ച് മാത്രം വേണം തീരുമാനങ്ങൾ എടുക്കാൻ. ആരോ​ഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. പ്രശ്നങ്ങൾ വളരെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യുക. ഇല്ലെങ്കിൽ കൂടുതൽ സങ്കീർണമാകും കാര്യങ്ങൾ.

 

മിഥുനം രാശിക്കാരായ ബിസിനസുകാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. 

 

കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മോശമാകുകയും ബിസിനസിൽ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തേക്കാം. 

 

ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കില്ല. ജോലിയില്‍ മേലുദ്യോ​ഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ട വന്നേക്കാം. ബിസിനസിലും പ്രതിസന്ധികള്‍ ഉടലെടുക്കും. കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യം ശ്രദ്ധിക്കണം.

 

കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. പ്രതിസന്ധികളെ തരണം ചെയ്യാൻ സാദിക്കും. ജീവിതത്തിൽ സന്തോഷം നിറയും. 

 

തുലാം രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കുന്ന ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും. ജോലിയിലും മികവ് പുലർത്തും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

 

വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമാണ് ഇന്നത്തെ ദിവസം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ കാര്യങ്ങൾ പ്രതികൂലമാകാനുള്ള സാധ്യതയുമുണ്ട്. പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ സാധിക്കും.. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

 

ധനു രാശിക്കാർ വളരെ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ. വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.  ജോലിയിലും ആ​ഗ്രഹിച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കാതെ വന്നേക്കാം. ഇത് നിങ്ങളെ മാനസികമായി തളർത്താനും സാധ്യതയുണ്ട്. 

 

മകരം രാശിക്കാർക്കും ഇന്ന് ചില പ്രതിസന്ധികള്‍ നേരിടേണ്ടിവരും. എങ്കിലും ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് സാധിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

 

കുംഭം രാശിക്കാർക്ക് ജോലിയിൽ പല തകര്‍ച്ചകളും നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതിയെ അത് ബാധിക്കാനും സാധ്യതയുണ്ട്.  സൗഹൃദത്തില്‍ ചെറിയ പ്രശ്‌നങ്ങൾ ഉടലെടുക്കും. 

 

മീനം രാശിക്കാരായ ബിസിനസുകാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. സന്തോഷകരമായ നിമിഷങ്ങളുണ്ടാകും നിങ്ങൾക്കിന്ന്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link