Angel Number: ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിച്ചാല്‍ പണം കുമിഞ്ഞ് കൂടും...! ചെയ്യേണ്ടത് ഇത്ര മാത്രം

Wed, 28 Feb 2024-11:41 am,

ഓരോ നമ്പറിനും അതിന്റേതായ ശക്തി ഉണ്ടെന്നാണ് പറയാറ്. ഇത് കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ അതിന്റെ ഗുണം ലഭിക്കും. മഹാലക്ഷ്മിയുടെ ബീജമന്ത്രവും ഒരു ഏഞ്ചല്‍ നമ്പറും ചേര്‍ത്താണ് എഴുതേണ്ടത്. ശ്രീം എന്നതാണ് ലക്ഷ്മീ ദേവിയുടെ ബീജാക്ഷരം. ബീജാക്ഷരം ചേര്‍ത്തോ ചേര്‍ക്കാതെയോ ഏഞ്ചല്‍ നമ്പര്‍ എഴുതാവുന്നതാണ്.

 

ബീജാക്ഷരം ചേര്‍ക്കുന്നവര്‍ കുളിച്ച് ശുദ്ധമായ ശേഷം മാത്രമേ ഏഞ്ചല്‍ നമ്പര്‍ എഴുതാന്‍ പാടുള്ളൂ. ഇതിനായി പൗര്‍ണമി ദിവസം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കറുത്ത വാവ് കഴിഞ്ഞുള്ള വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കറുത്ത വാവ് കഴിഞ്ഞുള്ള മൂന്നാമത്തെ ദിവസവും ഏഞ്ചല്‍ നമ്പര്‍ എഴുതുന്നതിന് ഉചിതമാണ്.

 

രാഹുകാലത്തും യമകണ്ഠകാലത്തും ഈ മാജിക് നമ്പര്‍ എഴുതി സൂക്ഷിക്കാന്‍ പാടില്ല. ഈ വിവരങ്ങള്‍ കലണ്ടര്‍ നോക്കിയാല്‍ ലഭ്യമാകും. ഇതിന് വേണ്ടി പ്രത്യേക പൂജകളോ വഴിപാടുകളോ ആവശ്യമില്ല എന്നതാണ് സവിശേഷത. 

 

താഴെ വീഴാത്ത, കീറലില്ലാത്ത ബേ ലീഫിലോ ആലിലയിലോ അല്ലെങ്കില്‍ വരയില്ലാത്ത വെള്ള പേപ്പറിലോ വേണം ഏഞ്ചല്‍ നമ്പര്‍ എഴുതാന്‍. 

 

ധനവരവിനെ സൂചിപ്പിക്കുന്ന നിറമാണ് പച്ച. അതിനാല്‍ പച്ച മഷിയുള്ള പേന കൊണ്ട് വേണം ഏഞ്ചല്‍ നമ്പര്‍ എഴുതാന്‍. ഇലയോ പേപ്പറോ പഴകിയാല്‍ അത് മാറ്റി പുതിയതില്‍ വീണ്ടും ഈ നമ്പര്‍ എഴുതി സൂക്ഷിക്കണം. മാറ്റുന്ന ഇലയോ പേപ്പറോ ആരും ചവിട്ടാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് വേണം ഉപേക്ഷിക്കാന്‍. കത്തിച്ചു കളഞ്ഞാലും കുഴപ്പമില്ല. 

 

2918 എന്നതാണ് ഈ മാജിക് നമ്പര്‍. ഇത് എഴുതി പേഴ്‌സില്‍ സൂക്ഷിക്കാം. ഇടയ്ക്കിടെ ഇത് എടുത്ത് വായിക്കുന്നത് നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link