പ്രതികരിക്കാതിരിക്കുന്നത് നല്ല പ്രതികരണമാണ്, ചിത്രങ്ങൾ പങ്കുവെച്ച് കനിഹ

Tue, 09 Nov 2021-2:59 pm,

മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്.

അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. 

മമ്മൂക്കക്കൊപ്പം മാമാങ്കം, ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസാ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അവസാനമായി കനിഹയെ ബിഗ് സ്‌ക്രീനിൽ കണ്ടത്. 

വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link