Attukal Pongala 2024 : പതിവ് തെറ്റിക്കാതെ ചിപ്പിയും ജലജയും; കന്നി പൊങ്കാലയുമായി ഈ താരങ്ങൾ
ആറ്റുകാൽ പൊങ്കാല എന്ന് കേൾക്കുമ്പോൾ നടി ചിപ്പിയുടെ മുഖമാണ് പലരുടെ മനസ്സിലേക്ക് വരിക. ആ പതിവ് തെറ്റിക്കാതെ ഇത്തവണയും ചിപ്പി ആറ്റുകാലമയ്ക്ക് പൊങ്കാലയിട്ടു
അതേസമയം പൊങ്കാലയും തന്നെയും ചേർത്തുകൊണ്ടുള്ള ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു
പോസിറ്റീവായിട്ടിള്ളതല്ല അതുകൊണ്ട് കൊഴപ്പമില്ലെന്നാണ് ചിപ്പി അറിയിച്ചത്
ജലജയാണ് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ മറ്റൊരു പ്രമുഖ മുഖം. ഇത്തവണ ഒറ്റയ്ക്കാണ് ജലജ പൊങ്കാലയിടാനെത്തിയത്
ഇത് എത്രമാത്തെ പൊങ്കാലയെന്നതിൽ തനിക്ക് നിശ്ചയമില്ലെന്നും നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു.
സീരീയൽ താരങ്ങൾ അമൃതയും റെബേക്കയും ജ്യോത്സനയും ഒരുമിച്ചാണ് പൊങ്കാലയിട്ടത്
അമൃത ഇത് 15-ാം തവണയാണ് പൊങ്കാലയിടുന്നതെന്ന് നടി സീ മലയാളം ന്യൂസിനോട് പറഞ്ഞു
അതേസമയം റെബേക്കയും ജ്യോത്സനയും ആദ്യമായിട്ടാണ് പൊങ്കാലയിടുന്നത്
ഇവർക്ക് പുറമെ സിനിമ താരമായ മഞ്ജു പത്രോസും തന്റെ ആദ്യ പൊങ്കാല ഇടുകയും ചെയ്തു.