Audi RS 5 Sportback: ഇന്ത്യയിൽ അവതരിപ്പിച്ചു
ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ആർഎസ് 5 സ്പോർട്ട്ബാക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു
പുതിയ ഫീച്ചേഴ്സുകളോടെയാണ് സിബിയു റൂട്ട് വഴി ഔഡിയുടെ പുതിയ മോഡൽ ഇന്ത്യയിലെത്തിയത്
പുതിയ ജനറേഷൻ 2.9 ലിറ്റർ ട്വിൻ ടർബോ V6 TFSI എഞ്ചിനാണ് ഔഡി ആർഎസ് 5 സ്പോർട്ട്ബാക്കിന് കരുത്ത് നൽകുന്നത്. ഈ യൂണിറ്റ് 450 hp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ള ഈ മോഡൽ 3.9 സെക്കന്റിനുള്ളിൽ 0-100 km/h വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
250 km/h ഔഡി ആർഎസ് 5 സ്പോർട്ട്ബാക്കിന്റെ പരമാവധി വേഗത. 1.04 കോടിയാണ് എക്സ്-ഷോറൂം വില. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ട്ബാക്ക് മോഡലുകളും ഔഡി അവതരിപ്പിച്ചിരുന്നു.