Audi Q8 e-Tron Electric SUV Sportback: ഓഡി ക്യു8 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി സ്‌പോർട്ട്ബാക്ക്- ചിത്രങ്ങൾ

Fri, 21 Jul 2023-9:16 am,

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി തങ്ങളുടെ ഇലക്ട്രിക് വാഹന ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇലക്ട്രിക് എസ്‌യുവി ക്യു8 ഇ-ട്രോൺ എസ്‌യുവിയും ഇ-ട്രോൺ സ്‌പോർട്ട്ബാക്കും അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കും.

ഇ-ട്രോൺ ഇവിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പായ ഓഡി ക്യു8 ഇ-ട്രോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ് - ഓഡി ക്യു8 ഇ-ട്രോൺ എസ്‌യുവി, ഓഡി ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്. 

നിലവിലുള്ള ഇ-ട്രോൺ മോഡലുകളിൽ 95 kWh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ 114 kWh ബാറ്ററി പാക്കിലാണ് ഓഡി ക്യു8 ഇ-ട്രോൺ എസ്‌യുവിയും സ്‌പോർട്ട്ബാക്കും എത്തുന്നത്.

പനോരമിക് സൺറൂഫ്, ഓഡി വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടച്ച് സ്‌ക്രീൻ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഓഡി ക്യു8 ഇ-ട്രോണിന് ലഭിക്കുന്നത്. 

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് H1 2023 ൽ ഓഡി 97 ശതമാനം വർദ്ധനയോടെ 3,474 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 29 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെയും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം വരെയും ഓഡി ക്യു8 ഇ-ട്രോൺ ചാർജ് ചെയ്യാം. 

ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് 55, ഇ-ട്രോൺ ജിടി, ആർഎസ് ഇ-ട്രോൺ ജിടി എന്നിവ ഉൾപ്പെടുന്നതാണ് നിലവിലെ തലമുറ ഓഡി ഇ-ട്രോൺ ഇവി പോർട്ട്‌ഫോളിയോ.

ബ്രാൻഡിന്റെ ത്രീഡി ലോഗോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു പുതിയ റ്റുഡി പ്രിന്റഡ് ലോഗോ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലെ ആദ്യത്തെ കാറാണ് ഓഡി ക്യു8 ഇ-ട്രോൺ. 

ഔട്ട്‌പുട്ട് 408 എച്ച്‌പി, 664 എൻഎം എന്നിങ്ങനെയാണ്, കൂടാതെ ക്യു8 ഇ-ട്രോണിന് സ്ഥിരമായ ഓൾ-വീൽ ഡ്രൈവ് ക്വാട്രോ ലഭിക്കുന്നു, ഇത് എസ്‌യുവിയെ 0-100 കിലോമീറ്റർ വേഗതയിൽ 5.6 സെക്കൻഡിൽ എത്തിക്കുന്നു.  

ആംബിയന്റ് ലൈറ്റിംഗ് പാക്കേജ് പ്ലസ്, പാർക്ക് അസിസ്റ്റ് പ്ലസ്, 360 ഡി​ഗ്രി ക്യാമറ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും ക്യു8 ഇ-ട്രോണിന് ലഭിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link