Guru Vakri 2023: വ്യാഴത്തിന്റെ വക്ര​ഗതി; ഈ രാശിക്കാർക്ക് കുബേര യോ​ഗം തുടങ്ങുന്നു

Mon, 24 Jul 2023-11:02 am,

വ്യാഴത്തെ സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും ഗ്രഹമായി കണക്കാക്കുന്നു. വ്യാഴത്തിന്റെ രാശിയിലും സ്ഥാനങ്ങളിലും വരുന്ന മാറ്റം എല്ലാ രാശികളെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കും.

ഏപ്രിൽ 22 ന് വ്യാഴം മേടരാശിയിൽ സംക്രമിച്ചു. സെപ്റ്റംബർ നാല് വരെ മേടം രാശിയിൽ തുടരും. 2023 സെപ്റ്റംബർ നാല് മുതൽ ഗുരുവിന്റെ സംക്രമം ആരംഭിക്കും. മീനരാശിയിലെ ഗുരുവിന്റെ സംക്രമം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 

ഗുരു മേടം രാശിയിൽ നിൽക്കുന്നതും തുടർന്ന് സെപ്തംബറിൽ മീനം രാശിയിൽ വക്ര​ഗതി തുടരുന്നതും എല്ലാ രാശിക്കാരെയും ബാധിക്കും. എന്നിരുന്നാലും, ചില രാശിക്കാർക്ക് ഇത് വളരെയധികം നേട്ടങ്ങൾ നൽകും.

 

മേടം: ഗുരു ഭഗവാന്റെ വക്ര സഞ്ചാരം മൂലം മേടം രാശിക്കാർക്ക് ശുഭകാലം ആരംഭിക്കും. പുതിയ വരുമാന മാർഗങ്ങൾ ലഭ്യമാകും. സംരംഭകർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വിദ്യാർത്ഥികൾ വിജയം കൈവരിക്കും.

മിഥുനം: വ്യാഴത്തിന്റെ സംക്രമം മിഥുന രാശിക്കാർക്ക് നിരവധി ​ഗുണങ്ങളുടെ കാലമായിരിക്കും. തൊഴിലാളികളുടെ ജീവിതത്തിൽ ഒരു നല്ല കാലഘട്ടം ആരംഭിക്കും. രക്ഷാകർതൃ പിന്തുണ ലഭ്യമാകും. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന മിഥുന രാശിക്കാർക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിക്ഷേപം നടത്തിയാൽ നല്ല ലാഭം ലഭിക്കും.

ചിങ്ങം: ചിങ്ങം രാശിക്കാരുടെ കഠിനാധ്വാനത്തിന് പൂർണമായ പ്രതിഫലം ലഭിക്കും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടം ലഭിക്കും. തടസ്സപ്പെട്ട ജോലികൾ പൂർത്തിയാക്കും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്.

മീനം: മീനം രാശിക്കാരുടെ ജീവിതം സന്തോഷപൂർണമാകും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ​ഗുണമുണ്ടാകും. സുഹൃത്തുക്കളെ കാണാനുള്ള അവസരം ലഭിക്കും. 

വ്യാഴം രാശി ജാതകത്തിൽ ശക്തമായി നിൽക്കുന്നത് സർവ്വ ഐശ്വര്യങ്ങളും നൽകും. വ്യാഴത്തിന്റെ അനു​ഗ്രഹം എല്ലാ കാര്യങ്ങളിലും വിജയം നേടാൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link