Bhadra Rajayoga: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!

Wed, 14 Aug 2024-8:57 am,

Budh Gochar In Virgo: ജ്യോതിഷ കണക്കു കൂട്ടലുകൾ അനുസരിച്ച് ബുധൻ ഒരു മാസത്തിനുള്ളിൽ കന്നി രാശിയിൽ പ്രവേശിക്കും.  ഇതിലൂടെ കിടിലം രാജയോഗം സൃഷ്ടിക്കും.

Bhadra Rajaygoa In Virgo: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിൽ രാശി മാറ്റി രാജയോഗവും ശുഭയോഗവുമൊക്കെ സൃഷ്ടിക്കാറുണ്ട്.  ഇത് എല്ലാവരിലും വലിയ  സ്വാധീനം ചെലുത്തും.

സെപ്തംബർ മാസത്തിലാണ് ബുധൻ അതിൻ്റെ സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കുന്നത്. അതിലൂടെ ഭദ്ര മഹാപുരുഷ് രാജയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും.

എങ്കിലും ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന ചില രാശികളുണ്ട്. ഇവർക്ക് ഈ സമയം ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

കന്നി (Virgo): ഭ്രദ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, സമൂഹത്തിൽ ഐഡൻ്റിറ്റി സൃഷ്ടിക്കും, ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ഈ സമയത്ത് നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടും, വിവാഹിതരായവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ധനു (Sagittarius): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ധനു രാശിക്കാർക്ക് അനുകൂലമായിരിക്കും.  കാരണം ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് കടക്കുന്നത്.  ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, ബിസിനസിൽ പുതിയ വരുമാന മാർഗങ്ങൾ തെളിയും,  ശമ്പള വർദ്ധനവിനും ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത, ഈ സമയത്ത് നിങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. ഒരു നല്ല ജോലി ഓഫർ ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. ഏത് പരീക്ഷയിലും വിജയം നേടാനാകും.

ചിങ്ങം (Leo): ഈ രാശിയിലുള്ളവർക്ക് ഭദ്ര രാജയോഗം വലിയ ഗുണം നൽകും. കാരണം ബുധൻ ഈ രാശിയുടെ ധന സംസാരത്തിൻ്റെയും സ്ഥാനത്തേക്കാണ് സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, വരുമാനത്തിൻ്റെ പുതിയ വഴികൾ തുറക്കും, ഈ സമയത്ത് നിങ്ങൾക്ക് ധനനേട്ടം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link