Bhadrapada Amavasya: ഇന്ന് മുതൽ ഇടവം അടക്കമുള്ള 5 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, ഭാഗ്യം തിളങ്ങും!
ഈ അമാവാസി നാളിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം 5 രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
Amavasya rashifal: അമാവാസി ദിനത്തിൽ സ്നാനം, ദാനം, ശ്രാദ്ധം, ബലി തർപ്പണം എന്നിവ നടത്താറുണ്ട്. ഇതിലൂടെ പൂർവികരുടെ അനുഗ്രഹം ലഭിക്കും, വീട്ടിൽ സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കും കരിയറിൽ പുരോഗതി ലഭിക്കും എന്നൊക്കെയാണ് വിശ്വാസം.
ഇത്തവണ 2024 സെപ്റ്റംബർ 2 തിങ്കളാഴ്ച ഭാദ്രപദ അമാവാസിയിൽ ശിവയോഗവും സിദ്ധയോഗവും രൂപപ്പെടുന്നുണ്ട്. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ എന്ന് നോക്കാം...
ഇടവം (Taurus): ഇവർക്ക് ഭാദ്രപദ അമാവാസ്യ വളരെ ശുഭകരമായ ഗുണങ്ങൾ നൽകും. ഇവരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടാകും, കരിയറിൽ നേട്ടം, ദാമ്പത്യ പുരോഗതി എന്നിവയുണ്ടാകും.
മിഥുനം (Gemini): ഭാദ്രപദ മാസത്തിലെ അമാവാസി ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും, ജീവിതത്തിൽ പുരോഗതി, സാമ്പത്തിക പുരോഗതി, ജോലികൾ സമയത്ത് പൂർത്തിയാക്കും.
കന്നി (Virgo): ഈ രാശിക്കാർക്ക് ഭാദ്രപദ അമാവാസി അനുകൂലമായിരിക്കും. ആളുകളുടെ സഹായം ചോദിക്കാതെ തന്നെ ലഭിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, ബാങ്ക് ബാലൻസ് വർദ്ധിക്കും.
തുലാം (Libra): ഈ രാശിക്കാരുടെ ജീവിതത്തിൽ ഈ അമാവാസി വെളിച്ചം കൊണ്ടുവരും. നിക്ഷേപത്തിൽ നിന്നും വലിയ നേട്ടങ്ങൾ ലഭിക്കും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും.
കുംഭം (Aquarius): ഈ അമാവാസി കുംഭ രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകും, കരിയറിന് ഈ സമയം അനുകൂലമാണ്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. പുതിയ ബന്ധങ്ങൾ ഗുണം നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)