Makar Sankranti 2025: മകരസംക്രാന്തിയിൽ അപൂർവ്വ സംയോഗം; ഇവർക്ക് ലഭിക്കും നേട്ടങ്ങളുടെ ചാകര!
Makar Sankranti 2025 Impact: ഇത്തവണ മകര സ്മക്രാന്തി ദിനത്തിൽ പുഷ്യ യോഗമുൾപ്പെടെ നിരവധി ശുഭയോഗങ്ങൽ സൃഷ്ടിക്കും. ഇതിലൂടെ കർക്കടകം ഉൾപ്പെടെ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
Makar Sankranti 2025 Effect: ഹിന്ദു മതത്തിൽ മകര സംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ജ്യോതിഷ പ്രകാരം സൂര്യൻ ധനു രാശിയിൽ നിന്നും മകരരാശിയിൽ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. ഈ വർഷം മകരസംക്രാന്തി ദിനത്തിൽ നിരവധി ശുഭ യോഗങ്ങൾ സൃഷ്ടിക്കും. പരിപാടികൾ നടക്കുന്നു
സൂര്യൻ തൻ്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിലേക്ക് നീങ്ങുന്നതിലൂടെ പല രാശിക്കാർക്കും വൻ നേട്ടങ്ങൾ നൽകും, എന്നാൽ ചില രാശിക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കും. മകരസംക്രാന്തിയിൽ ഭാഗ്യ നേട്ടങ്ങൾ കൈവരിക്കുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...
ജ്യോതിഷ പ്രകാരം സൂര്യൻ 2025 ജനുവരി 4 ചൊവ്വാഴ്ച രാവിലെ 9: 03 ന് ധനു രാശിയിൽ നിന്ന് പുറപ്പെട്ട് മകര രാശിയിൽ പ്രവേശിക്കും. ഈ ദിവസം പൂയം നക്ഷത്രത്തോടൊപ്പം വിഷ്കുംഭം, പ്രീതി, ബലവ്, കൗവൽ തുടങ്ങിയ യോഗകളും രൂപപ്പെടുന്നു. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങും
കർക്കടകം (Cancer): സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുമ്പോൾ ഈ രാശിയുടെ ഏഴാം ഭാവത്തിൽ എത്തും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവ്, കരിയർ മേഖലയിൽ നേട്ടം, ബിസിസിൽ ലാഭം, സാമ്പത്തിക സ്ഥിതി മികച്ചതാകും. പ്രണയ ജീവിതം നല്ലതായിരിക്കും. ആരോഗ്യം നല്ല നിലയിൽ തുടരും
തുലാം (Libra): ഈ രാശിയുടെ സൂര്യൻ നാലാം ഭാവത്തിലാണ് സൂര്യൻ വരുന്നത്. ഇവരുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും, കരിയർ മേഖലയിൽ നേട്ടങ്ങൾ, ബിസിനസ്സിൽ നല്ല നേട്ടങ്ങൾ, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
മീനം (Pisces): ഇവർക്കും മകരസംക്രാന്തിധാരാളം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ എത്തുന്നത്. ഈ രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. കരിയർ മേഖലയിൽ വലിയ നേട്ടങ്ങൾ, സ്വന്തമായി ബിസിനസ് ചെയ്യുന്ന ആളുകൾക്ക് വലിയ ലാഭം ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും. പ്രണയ ജീവിതത്തിൽ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)